തായ്‌ മുൻപ്രധാനമന്ത്രി തക്സിൻ ഷിനാവത്രക്ക് പരോൾ

ബാങ്കോക്: അധികാരദുർവിനിയോഗത്തിന് ജയിൽശിക്ഷ അനുഭവിക്കുന്ന തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രക്ക് പരോൾ അനുവദിച്ചു. 74കാരനായ അദ്ദേഹം ഈയാഴ്ചതന്നെ മോചിതനാകുമെന്ന് നീതിന്യായമന്ത്രി തവീ സോഡ്‌സോങ് അറിയിച്ചു.

അധികാരം വിട്ടശേഷം 2008 മുതൽ പ്രവാസജീവിതം നയിക്കുകയായിരുന്ന തക്സിൻ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് രാജ്യത്ത് തിരിച്ചെത്തിയത്. തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. എട്ടു വർഷമാണ് ശിക്ഷ വിധിച്ചതെങ്കിലും രാജാവ് മഹാ വജിറലോങ്കോൻ ഒരുവർഷമായി കുറക്കുകയായിരുന്നു.

Tags:    
News Summary - Jailed former Thai leader Thaksin granted parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.