യുനൈറ്റഡ് നേഷൻസ്: പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളായ ജയ്ശെ മുഹമ്മദിനും ലശ്കറെ ത്വയ്യിബക്കും അഫ്ഗാനിസ്താനിൽ പരിശീലനകേന്ദ്രങ്ങളുണ്ടെന്നും ഇവയിൽ പലതും താലിബാന്റെ നിയന്ത്രണത്തിലാണെന്നും ഐക്യരാഷ്ട്ര സഭ റിപ്പോർട്ട്. അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീമിന്റെ 13ാമത് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ജയ്ശെ മുഹമ്മദിന് അഫ്ഗാനിലെ നൻഗർഹാറിൽ എട്ട് ക്യാമ്പുകളുണ്ടെന്നും അതിൽ മൂന്നെണ്ണം താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ലശ്കറിന് നൻഗർഹാറിലും കുനാറിലുമായി മൂന്ന് ക്യാമ്പുണ്ട്.
റിപ്പോർട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങളുടെ ശ്രദ്ധയിൽകൊണ്ടുവരാൻ ശ്രമിക്കുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും താലിബാൻ സാങ്ഷൻ കമ്മിറ്റി മേധാവിയുമായ ടി.എസ്. തിരുമൂർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.