ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത് കടലിലാണ്. വിമാനത്താവളം നിർമ്മിക്കുന്നതിന് വേണ്ടി ആദ്യം ഒരു ദ്വീപ് നിർമ്മിക്കുകയായിരുന്നു. പിന്നീട് ആ മനുഷ്യനിർമ്മിത ദ്വീപിലാണ് ഈ വിമാനത്താവളം ആരംഭിച്ചത്. 20 മില്ല്യൺ ഡോളറാണ് വിമാനത്താവളത്തിനായി ചെലവഴിച്ചത്. പ്രതിവർഷം 25 മില്ല്യൺ യാത്രക്കാരെങ്കിലും ഈ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാന സേവനങ്ങളും ഇവിടെയുണ്ട്.
എന്നാൽ, ഏതാനം വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കങ്കൂജിമ എന്ന മനുഷ്യനിർമ്മിത ദ്വീപ് ഈ വിമാനത്താവളം ആരംഭിക്കുന്നതിനായി മാത്രം നിർമ്മിച്ചതാണ്.
ഒസാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കാനായാണ് കൻസായി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഈ വിമാനത്താവളത്തിന് രണ്ട് ടെർമിനലുകളുണ്ട്. ടെർമിനൽ 1 ഡിസൈൻ ചെയ്തത് റെൻസോ പിയാനോയാണ്. പ്രധാന എയർലൈനുകളുടെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങളാണ് ഇവിടെ വരുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലാണിത്. ടെർമിനൽ 2 ലോക്കൽ വിമാനങ്ങൾക്ക് മാത്രമാണ്.
സ്മിത്‌സോണിയൻ മാഗസിൻ പ്രകാരം 1994 -ലാണ് വിമാനത്താവളം ആദ്യമായി പ്രവർത്തനമാരംഭിക്കുന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴ്ന്നുവെന്നാണ് റിപ്പോർട്ട്. ഇത് എൻജിനീയർമാർ പ്രവചിച്ചതിലും 25% കൂടുതലാണ്. 100 വർഷമെങ്കിലും വിമാനത്താവളം നിലനിൽക്കുമെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ പറയുന്നത് 25 വർഷത്തിനുള്ളിൽ അത് അപ്രത്യക്ഷമായേക്കാം എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.