രാജ്യത്ത് എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ, ബിൽ ജപ്പാൻ പാർലിമെന്‍റ് പാസ്സാക്കി

ടോക്യോ: രാജ്യത്ത് എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള ബിൽ ജപ്പാൻ പാർലിമെന്‍റ് പാസ്സാക്കി. ബുധനാഴ്ച പാർലമെന്‍റ് ഉപരിസഭയിൽ പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

അടുത്ത വർഷം പകുതിയോടെ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ അളവിൽ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ജപ്പാൻ യോഷിഹൈഡ് സുഗ പറഞ്ഞു. ഇതോടെ തദ്ദേശ ഭരണനിർവ്വഹണ വകുപ്പുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ടാവുമെന്ന് ജപ്പാൻ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം പറയുന്നു.

പ്രതിരോധ കുത്തിവെപ്പുകൾ മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സ്വകാര്യ കമ്പനികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബില്ലും സർക്കാർ പാസ്സാക്കി. വാക്സിനുകൾ ലഭ്യമാക്കുന്നതിന് ജപ്പാൻ മോഡേണാ ഇൻ‌കോർ‌പ്പറേഷനുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. കൂടാതെ അസ്ട്രാസെനെക്ക പി‌.എൽ‌.സി, ഫൈസർ ഇൻ‌കോർ‌പ്പറേഷൻ എന്നിവയുമായി കരാറുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏഴ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ജപ്പാനിലേത്. വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിച്ചതിനാലാണ് മരണസംഖ്യ കുറവായതെന്നാണ് ജപ്പാൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

Tags:    
News Summary - japan parliment paases bill to provide free covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.