ഇനി വെള്ളം കയറില്ല, ഒഴുകി നടക്കുന്ന വീടുമായി ജപ്പാൻ

ടോക്യോ: ഭൂമികുലുക്കത്തെ അതിജീവിക്കാൻ ശീലിച്ചവരാണ് ജപ്പാൻകാർ. ഇപ്പോൾ തുടർച്ചയായുണ്ടാവുന്ന തീവ്ര മഴക്കും ഉപായം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഇക്കിജൊ കോമുടെ എന്ന ഭവനനിർമാണ കമ്പനി. വെള്ളം പൊങ്ങിയാൽ കൂടെ പൊങ്ങുന്ന വീടാണ് ഇവർ അവതരിപ്പിച്ചത്.

അഞ്ച് മീറ്റർ വരെ പൊങ്ങാൻ കഴിയുന്ന തരത്തിൽ വീടിനെ ഒരു കേബിളുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. വെള്ളം താഴുന്നതനുസരിച്ച് വീടും തനിയെ താഴെയെത്തും. ഇരുമ്പ് ദണ്ഡുകൾ കൊണ്ട് അടിവശം തയ്യാറാക്കിയിരിക്കുന്ന വീട് വാട്ടർ പ്രൂഫായതിനാൽ വെള്ളം കൊണ്ടുള്ള കേടുപാടുകളും ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

വീടിന്‍റെ രൂപത്തിൽ പുതുമയൊന്നും കൊണ്ടുവന്നിട്ടില്ലെന്നും കമ്പനി യു.എസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Tags:    
News Summary - Japanese company invents ‘flood-resistant’ floating homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.