ടോക്യോ: കോവിഡ് വന്നതോടെ വീട്ടിൽ അടച്ചിരിക്കൽ അത്ര പുതുമയില്ലാത്ത കാര്യമായി. എന്നാൽ, വർഷങ്ങളോളം വീട്ടിനുള്ളിൽ ഒറ്റക്ക് കഴിയാൻ താമസിച്ചാലോ. പ്രയാസമാകും. ജപ്പാനിൽ വർഷങ്ങളായി സാമൂഹിക ജീവിതം ഒഴിവാക്കി വീട്ടിൽ ഒറ്റക്ക് കഴിയുന്ന നിരവധി ചെറുപ്പക്കാരുണ്ടെന്നാണ് വിവരം. 'ഹികികോമോരി' എന്നാണ് പൊതുവേ ഇവരെ വിളിക്കാറ്. സാമൂഹികമായി കഴിയാൻ ഇഷ്ടമില്ലാത്ത ഇവർ വീട്ടിൽ അടച്ചിരുന്ന് സ്വന്തം കാര്യങ്ങൾ ചെയ്യും. ഇത്തരത്തിൽ പത്തുലക്ഷത്തോളം പേർ ജപ്പാനിലുണ്ടെന്നാണ് കണക്കുകൾ.
പൊതുവെ ആറുമാസത്തോളമാണ് ഇവർ ഒറ്റക്ക് വീട്ടിനുള്ളിൽ ഒതുങ്ങികൂടുക. എന്നാൽ, സാധാരണ 'ഹികികോമോരി'കളിൽനിന്ന് വ്യത്യസ്തനാണ് ഗെയിം ഡെവലപ്പറും ആർട്ടിസ്റ്റുമായ നിതോ സൗജി. 10 വർഷമായി വീട്ടിൽ ഒറ്റക്ക് കഴിയുകയാണ് ഇദ്ദേഹം. മാസങ്ങൾ കൂടുേമ്പാൾ മുടിവെട്ടാൻ മാത്രമാണ് ഇദ്ദേഹം പുറത്തിറങ്ങുക.
ടേക്യോ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, നല്ല ജോലി കണ്ടെത്താൻ സാധിക്കാതെ വന്നതോടെ സ്വന്തം നഗരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു ഇദ്ദേഹം.
സാമ്പത്തികമായി മെച്ചപ്പെടുന്നതുവരെ വര പഠിക്കാനും കോമിക് ബുക്സുകൾ പ്രസിദ്ധീകരിക്കാനും മൂന്നുവർഷത്തോളം സൗജി ഹികികോമോരിയായിരുന്നു. എന്നാൽ പിന്നീടും സൗജി ഒറ്റക്കുള്ള ജീവിതം തുടരുകയായിരുന്നു. നിലവിൽ കോബിലെ ആൻറിയുടെ വീട്ടിലാണ് സൗജിയുടെ താമസം. പുറംലോകമായി വളരെ കുറഞ്ഞ ബന്ധം മാത്രം സൂക്ഷിക്കുന്ന ഇദ്ദേഹം ഒാൺലൈനായാണ് സാധനങ്ങൾ വാങ്ങുക.
രാവിലെ 11 മണിയോടെ അദ്ദേഹത്തിെൻറ ദിനചര്യകൾ ആരംഭിക്കും. പ്രഭാത ഭക്ഷണം കഴിക്കുകയും പ്രധാന വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യും. തുടർന്ന്, ഒരു മണിക്കൂറോളം ഗെയിം ഡെവലപ്മെൻറുമായി ബന്ധപ്പെട്ട പ്രൊജക്ടിെൻറ ഇമെയിലുകൾക്കും സന്ദേശങ്ങൾക്കും മറുപടികൾ അയക്കും. തുടർന്ന്, ഉച്ചഭക്ഷണത്തിന് ശേഷം ജോലിയിലേക്ക് കടക്കും. വൈകിട്ട് 20 മിനിറ്റ് അദ്ദേഹം വ്യായാമത്തിനായി നീക്കിവെക്കും. അത്തായത്തിനുശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കും. വെളുപ്പിന് നാലുമണിയോടെ കിടന്നുറങ്ങും -യുനിലാൻഡിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറയുന്നു.
2015ൽ അദ്ദേഹം ഇംഗ്ലീഷ് പഠനശേഷം ഗെയിം ഡെവലപ്മെൻറിലേക്ക് തിരിയുകയായിരുന്നു. വ്യക്തിപരമായ അനുഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട 'പുൾ സ്റ്റേ' എന്നുവിളിക്കുന്ന ഗെയിം 2020 ഒക്ടോബറിൽ അദ്ദേഹം പുറത്തിറക്കിയിരുന്നു. കൂടാതെ, 20,000 ഫോളേവേഴ്സുള്ള ഒരു യു ട്യൂബ് ചാനലും അദ്ദേഹം നടത്തുന്നുണ്ട്. നിലവിൽ മുഴുവൻ സമയവും ജോലിയിൽ തന്നെ മുഴുകിയിരിക്കുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.