Jennifer Gates, the eldest child of Bill and Melinda Gates, marries Nayel Nassar

ബിൽഗേറ്റ്​സി​െൻറ മകൾക്ക്​ വരനായി ഇൗജിപ്​ഷ്യൻ യുവാവ്​; ജെന്നിഫർ ഗേറ്റ്​സും നയെൽ നാസറും വിവാഹിതരായി

മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്​ഷ്യൻ ശതകോടീശ്വരന്‍ നയെല്‍ നാസറാണ് ജെന്നിഫറിന്റെ ഭര്‍ത്താവ്. 25 കാരിയായ ജെന്നിഫറും 30 കാരനായ നാസറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. 2020 ജനുവരി 30നാണ്​ ഇരുവരും തമ്മിലുള്ള വിവാഹ നിശ്​ചയം നടന്നത്​. വിവാഹനിശ്ചയം ഉറപ്പിച്ച വേളയില്‍ ജെന്നിഫറും നാസറും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.


വെള്ളിയാഴ്​ച ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോർക് വെസ്റ്റ്ചെസ്റ്റര്‍ കണ്‍ട്രിയിലെ ഗേറ്റ്​സ്​ കുടുംബത്തി​െൻറ ഉടമസ്​ഥതയിലുള്ള 142 ഏക്കർ എസ്​റ്റേറ്റ്​ ബംഗ്ലാവിലായിരുന്നു വിവാഹം. സ്വകാര്യ ചടങ്ങിൽ ഇസ്​ലാം ആചാരപ്രകാരമായിട്ടായിരുന്നു വധൂവരന്മാർ ഒന്നിച്ചത്​. ശനിയാഴ്​ച്ച അവിടെത്തന്നെ 300 അതിഥികൾക്കുള്ള റിസപ്​ഷൻ ചടങ്ങും നടന്നു.

നയെല്‍ നാസര്‍ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് താമസം. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്​സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്റ്റാബ്ള്‍സ് എല്‍.എല്‍.സി എന്ന കമ്പനിയുടെ ഉടമയാണ്. ജെന്നിഫർ വൈദ്യശാസ്​ത്ര വിദ്യാർഥിനിയാണ്​. അടുത്തിടെ വിവാഹ മോചനം നേടിയ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ഒരുമിച്ച് കൂടിയ പൊതുവേദി കൂടിയായി മകളുടെ വിവാഹം. ഇവരുടെ മൂത്തമകളാണ് ജെന്നിഫര്‍. റാറി ഗേറ്റ്സ്, ഫോബി ഗേറ്റ്സ് എന്നിവരാണ് മറ്റു മക്കള്‍.


'ഒന്നിച്ചു ജീവിക്കാനും വളരാനും ചിരിക്കാനുമുള്ള കാലത്തിനായി കാത്തിരിക്കാനാകുന്നില്ല. അതേ, സമയം ഒരുപാട്​ കടന്നുപോയിരിക്കുന്നു'എന്നായിരുന്നു വിവാഹം സംബന്ധിച്ച് ജെന്നിഫറിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

Tags:    
News Summary - Jennifer Gates, the eldest child of Bill and Melinda Gates, marries Nayel Nassar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.