റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്ക് 'ചാഞ്ചാട്ട'മെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: യുക്രെയ്നിലെ റഷ്യൻ അധിനിവേശ വിഷയത്തിൽ ഇന്ത്യക്ക് 'ചാഞ്ചല്യ' നിലപാടാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയെ എതിർക്കുന്ന വാഷിംഗ്ടണിന്റെ സഖ്യകക്ഷികളിൽ ഇന്ത്യ ഒരു അപവാദമാണെന്നും യു. എസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ തള്ളിപ്പറഞ്ഞതിന് നാറ്റോ, യൂറോപ്യൻ യൂനിയൻ, പ്രധാന ഏഷ്യൻ പങ്കാളികൾ എന്നിവയുൾപ്പെടെ യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ ബൈഡൻ അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ അപലപിക്കുന്ന വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നതും റഷ്യയിൽനിന്നും കുറഞ്ഞ വിലക്ക് ഇന്ധനം വാങ്ങാൻ ഒരുങ്ങുന്നതുമാണ് യു.എസിനെ ചൊടിപ്പിക്കുന്നത്. റഷ്യയിൽനിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർക്കിശല്ലന്ന് യു.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Joe Biden Calls India "Shaky" In Russia Confrontation Over Ukraine War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.