ബൈഡന്‍റെ വൈറ്റ്​ ഹൗസിൽ മുതിർന്ന ഉദ്യോഗസ്​ഥയായി ഇന്ത്യൻ വംശജ സമീറ ഫാസിലി


വാഷിങ്​ടൺ: വം​ശവെറി വാണ ട്രംപ് യുഗത്തിന്​ അറുതി കുറിച്ച്​ അമേരിക്കയുടെ പ്രസിഡന്‍റായി ജോ ബൈഡൻ വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ​ശുഭസൂചനയായി പുതിയ നിയമനം. ഇന്ത്യൻ വംശജ സമീറ ഫാസിലിക്ക്​ ദേശീയ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്​ടർ പദവി നൽകിയാണ് ബൈഡൻ പ്രതീക്ഷ പകരുന്നത്​. ​

വൈറ്റ്​ഹൗസ്​ ആസ്​ഥാനമായുള്ള ദേശീയ സാമ്പത്തിക കൗൺസിലിനാണ്​ ഭരണകൂടത്തിന്‍റെ സാമ്പത്തിക നയ രൂപവത്​കരണ ചുമതല. യു.എസ്​ പ്രസിഡന്‍റിന്​ സാമ്പത്തിക ഉപദേശം നൽകുന്നതും കൗൺസിലാണ്​.

ബൈഡൻ- ഹാരിസ്​ കൂട്ടുകെട്ടിന്‍റെ എക്കണോമിക്​ ഏജൻസി മേധാവിയാണ്​ നിലവിൽ ഫാസിലി. നേരത്തെ, ​അറ്റ്​ലാന്‍റ ഫെഡറൽ റിസർവ്​ ബാങ്കിലും ഇവർ മുതിർന്ന ഉദ്യോഗസ്​ഥയായിരുന്നു.

വരാനിരിക്കുന്ന ബൈഡൻ ഭരണകൂടത്തിൽ ചുമതല ലഭിക്കുന്ന കശ്​മീരി വേരുകളുള്ള രണ്ടാമത്തെ ഇന്ത്യൻ വംശജയാണ്​ ഫാസിലി. ​ഡിജിറ്റൽ സ്​ട്രാറ്റജി വൈറ്റ്​ഹൗസ്​ ഓഫീസ്​ പാർട്​ണർഷിപ്​ മാനേജറായി കഴിഞ്ഞ ഡിസംബറിൽ ആയിശ ഷായെയും നിയമിച്ചിരുന്നു.

നേരത്തെ, ഒബാമ- ബൈഡൻ ഭരണകൂടത്തിൽ ഫാസിലി ഇതേ കൗൺസിലിൽ സീനിയർ പോളിസി ഉപദേഷ്​ടാവായി ഫാസിലി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. അതിന്​ മുമ്പ്​ ​​യേൽ ലോ സ്​കൂൾ ക്ലിനിക്കൽ ലക്​ചററായിരുന്നു.

യേൽ ലോ സ്​കൂൾ, ഹാർവാർഡ്​ കോളജ്​ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാസിലി ഭർത്താവിനും മൂന്ന്​ മക്കൾ​ക്കുമൊപ്പം ജോർജിയയിലാണ്​ താമസം.

Tags:    
News Summary - Joe Biden names Indian-American Sameera Fazili as Deputy Director of National Economic Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.