വാഷിംഗ്ടൺ: ശനിയാഴ്ച തുടങ്ങിയ ഹമാസ്-ഇസ്രായേൽ ഏറ്റുമുട്ടലിൽ 11 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. യു.എസ്. ദേശീയ സുരക്ഷാ കൗൺസിൽ നേരത്തെ അറിയിച്ചതിൽ നിന്നും മരണസംഖ്യയിൽ വർധനവുണ്ടായതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടാകുമെന്നാണ് യു.എസ് സർക്കാർ വിശ്വസിക്കുന്നതെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇസ്രയേലുമായി ബന്ധപ്പെട്ടു വരികയാണെന്നും ബന്ദികളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് ബൈഡൻ ആവർത്തിച്ചു. അതിനിടെ, ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ 12 തായ് പൗരന്മാർ കൊല്ലപ്പെട്ടതായി തായ്ലൻഡ് വിദേശകാര്യ മന്ത്രാലയം ബാങ്കോക്കിൽ അറിയിച്ചു. എട്ട് തായ് പൗരന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേലിൽ കുടുങ്ങിയ തൊഴിലാളികളെ ഒഴിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ചതായി വക്താവിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഏകദേശം 30,000 തായ് തൊഴിലാളികൾ ഇസ്രായേലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.