ജോ ബൈഡൻ ഇന്ത്യയിലേക്ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ​ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ ഏഴുമുതൽ പത്തുവരെയാണ് സന്ദർശനം. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 നേതൃ ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ കൂടിയാണ് അദ്ദേഹം എത്തുന്നത്.

വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ഈ വേളയിൽ ബൈഡൻ ലോക നേതാക്കളുമായി യുക്രെയ്ൻ യുദ്ധം ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, യുക്രെയ്‌നിലെ യുദ്ധത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങൾ ലഘൂകരിക്കൽ, ലോകബാങ്ക് ഉൾപ്പെടെ ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

രാജ്യത്ത് ഏറ്റവുമധികം ലോകനേതാക്കൾ എത്തുന്ന വേളയാകും ജി20 നേതൃ ഉച്ചകോടിയെന്നാണ് കരുതുന്നത്. 2022 ഡിസംബർ ഒന്നുമുതൽ ജി20ന്‍റെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്. 

Tags:    
News Summary - Joe Biden will visit India from September 7-10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.