താൽക്കാലിക ആശുപത്രിക്കുള്ള കണ്ടെയ്നറുകളും ഉപകരണങ്ങളും റഫ അതിർത്തി കടന്ന് ഗസ്സയിൽ പ്രവേശിക്കുന്നു

ഗസ്സക്ക് ആശ്വാസവുമായി ജോർഡൻ താൽക്കാലിക ആശുപത്രി അതിർത്തി കടന്നു; സ്ഥാപിക്കുന്നത് ഖാൻ യൂനിസിൽ

ഗസ്സ: ആശുപത്രികളെ കൊലക്കളമാക്കി ഇസ്രായേൽ അധിനിവേശ സേന ഫലസ്തീൻ കുഞ്ഞുങ്ങളെ വരെ ​കൊന്നൊടുക്കുമ്പോൾ, ഗസ്സക്ക് ആശ്വാസമേകാൻ താൽക്കാലിക ആശുപത്രിയുമായി ജോർഡൻ. ജോർഡൻ സായുധ സേനയുടെ നേതൃത്വത്തിൽ ഗസ്സയിൽ ഫീൽഡ് ഹോസ്പിറ്റൽ തുറക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ഇതിനായുള്ള കണ്ടെയ്നറുകളും ഉപകരണങ്ങളും റഫ അതിർത്തി കടന്ന് ഗസ്സയിൽ പ്രവേശിച്ചു.

ഒക്ടോബർ ഏഴിന് ഗസ്സയിൽ അധിനിവേശ സൈന്യം യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ഫീൽഡ് ഹോസ്പിറ്റൽ റാഫ അതിർത്തി കടന്ന് ഗസ്സയിലെത്തുന്നത്. നിലവിൽ ഇവിടെയുള്ള ആശുപത്രികൾ ആവശ്യത്തിന്​ മ​രുന്നോ വൈദ്യുതിയോ ഉപകരണങ്ങളോ ആരോഗ്യവിദഗ്ധരോ ഇല്ലാതെ ദുരന്തപൂർമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഗസ്സയി​ലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ പൂർണമായും തകർത്ത അധിനിവേശ സേന, ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെയും അതിക്രമം തുടങ്ങിവെച്ചിട്ടുണ്ട്. തുടർച്ചയായ വ്യോമ, കര ആക്രമണത്തിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകളെയാണ് പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന മറ്റുആശുപത്രികളിൽ ദിവസവും പ്രവേശിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് 41 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയുമായി ജോർഡൻ സഹായത്തിനെത്തുന്നത്. ഗസ്സയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിലാണ് ആശുപത്രി സ്ഥാപിക്കുന്നതെന്ന് ആശുപത്രി വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് സഖൂത്ത് പറഞ്ഞു.

ജോർഡൻ സായുധ സേന സുപ്രീം കമാൻഡർ അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നിർദേശപ്രകാരമാണ് ഖാൻ യൂനിസിൽ ആശുപത്രി സ്ഥാപിക്കാനും ഫലസ്തീനികൾക്ക് വൈദ്യസഹായം തുടരാനും തീരുമാനമെടുത്തത്. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജോർഡൻ കിരീടാവകാശി അൽ ഹുസൈൻ ഈജിപ്തിലെത്തി.



Tags:    
News Summary - Jordanian field hospital enters the Gaza Strip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.