ലണ്ടൻ: ജയിലിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിനു കൈമാറാൻ ലണ്ടൻ ഹൈകോടതി ഔപചാരിക ഉത്തരവിറക്കി. ഉത്തരവിനെതിരെ അസാൻജിന്റെ അഭിഭാഷകൻ അപ്പീൽ നൽകും. ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങൾ സംബന്ധിച്ച സുപ്രധാന രേഖകൾ പുറത്തുവിട്ട കേസിൽ വിചാരണ ചെയ്യാൻ അസാൻജിനെ വിട്ടുകിട്ടണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. അസാൻജിനെതിരെ 18 ക്രിമിനൽകുറ്റങ്ങളാണ് യു.എസ് ചുമത്തിയത്. 2019 മുതൽ ലണ്ടനിലെ ജയിലിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.