വാഷിങ്ടൺ: കർണാടകയിൽ ജനിച്ചുവളർന്ന് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായി യു.എസ് ജനപ്രതിനിധി സഭയിലേക്ക്. കർണാടകയിൽ ജനിച്ചുവളർന്ന ശ്രീ തനേദറിനാണ് ജയം. മിഷിഗണിൽനിന്ന് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഇദ്ദേഹത്തിന് 93 ശതമാനം വോട്ട് ലഭിച്ചു.
'സുപ്രധാന തെരഞ്ഞെടുപ്പിൽ നിങ്ങളുടെ പിന്തുണക്കും വോട്ടിനും നന്ദി. ഡെട്രോയിറ്റിലെ തേർഡ് ഡിസ്ട്രിക്റ്റ് നിവാസികൾക്കും കുടുംബത്തിനും സംഘത്തിനും സുഹൃത്തുക്കൾക്കും പിന്തുണ നൽകിയതിന് നന്ദി അറിയിക്കുന്നു' -തനേദർ ട്വീറ്റ് ചെയ്തു.
കർണാടകയിലെ ബേൽഗാമിൽ 1955നാണ് ഇേദ്ദഹത്തിെൻറ ജനനം. 1977ൽ ബോംബെ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1979ൽ യു.എസിലേക്ക് കുടിയേറി. യു.എസ് ഒഹിയോ സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും നേടി.
എല്ലാ ജനങ്ങളുടെയും ജീവിത നിലവാരം ഉയർത്താൻ ശ്രമിക്കുമെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ ഒന്നും െചയ്യാൻ സാധിക്കിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.