കൊളംബോ: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയിൽനിന്ന് തിരിച്ചുപിടിക്കുമെന്ന തരത്തിൽ ഇന്ത്യയിൽനിന്നുണ്ടാകുന്ന പ്രസ്താവനകൾ അടിസ്ഥാനമില്ലാത്തതാണെന്ന് ശ്രീലങ്കൻ ഫിഷറീസ് മന്ത്രി ഡഗ്ലസ് ദേവനന്ദ. 1974ൽ കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുത്തതുവഴി കോൺഗ്രസും ഡി.എം.കെയും ദേശീയതാൽപര്യം അവഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്.
ഇന്ത്യയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കാലമാണെന്നും കച്ചത്തീവിനെക്കുറിച്ച് വാദങ്ങളും പ്രതിവാദങ്ങളുമുയരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനം നിഷേധിക്കാനും വിഭവസമൃദ്ധമായ പ്രദേശത്തിന്മേൽ ശ്രീലങ്ക അവകാശവാദം ഉന്നയിക്കാതിരിക്കാനുമാണ് ഇന്ത്യ ശ്രമിക്കുന്നത്. 1974ലെ കരാറനുസരിച്ച് രണ്ട് രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് പരസ്പരം അന്താരാഷ്ട്ര സമുദ്ര മേഖലയിൽ മത്സ്യബന്ധനം നടത്താൻ കഴിയുമായിരുന്നു. 1976ലെ ഭേദഗതിയോടെ ഇതിന് വിലക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.