ന്യൂയോർക്ക്: ആദ്യമായി അമ്മയുടെ ശബ്ദം കേട്ട ജന്മനാ കേൾവിക്കുറവുള്ള മേസൺ എന്ന ഒരു വയസുകാരെൻറ സന്തോഷപ്രകടനമാണ് ട്വിറ്ററിൽ വൈറലായികൊണ്ടിരിക്കുന്നത്. കേൾവി സഹായി ഉപകരണത്തിെൻറ സഹായത്തോടെ ആദ്യമായി ഒരു ശബ്ദം കേട്ട മേസൺ അമ്പരന്നു. അത് തെൻറ അമ്മയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ അവൻ സന്തോഷവാനായി.
മേസൺ വാക്കുകൾ ശ്രദ്ധിക്കുകയും ഹായ് എന്ന് തിരിച്ച് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന വിഡിയോ മാതാവ് ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.
സെപ്തംബർ 16ന് ലിൽ ലോപീപ്പ് എന്ന ട്വിറ്റർ യൂസർ പങ്കുവെച്ച വിഡിയോ ഒരു ദിവസത്തിനകം കണ്ടത് 26 ലക്ഷം ആളുകളാണ്. ശബ്ദങ്ങൾ കേൾക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞതോടെ ആഹ്ലാദവാനായ കുഞ്ഞ് മേസൻെറ വികാരപ്രകടനങ്ങളാണ് വിഡിയോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.