വാഷിങ്ടൺ: ടെക്സാസിൽ തട്ടിക്കൊണ്ടുപോയ 13കാരിയെ രക്ഷപ്പെടുത്തി. കാലിഫോർണിയയിലെ പാർക്കിങ് മേഖലയിൽ കാറിൽ നിന്ന് പെൺകുട്ടി തന്നെ രക്ഷിക്കണം എന്ന് എഴുതിയ കടലാസ് മറ്റൊരു യാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ടതാണ് നിർണായകമായത്. ടെക്സാസിലെ സാൻ അന്റോണിയോയിൽ ജൂലൈ ആറിനാണ് സംഭവം. 61കാരനാണ് പെൺകുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടു പോയത്. ഏതാണ്ട് 1400 മൈലോളം ഇയാൾ പെൺകുട്ടിയുമായി സഞ്ചരിച്ചിരുന്നു. ഇതിനിടയിൽ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു.
കാണാതായി മൂന്നു ദിവസത്തിനു ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്. പാർക്കിങ് ഏരിയയിൽ വെച്ച് പെൺകുട്ടി രക്ഷിക്കണം എന്നെഴുതിയ കടലാസ് ശ്രദ്ധയിൽ പെട്ട യാത്രക്കാരനാണ് തുണയായത്. കടലാസ് ശ്രദ്ധയിൽ പെട്ടയുടൻ യാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 61കാരനെതിരെ തട്ടിക്കൊണ്ടുപോകലിനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കാലിഫോർണിയ പൊലീസ് കേസെടുത്തു.
തന്റെ കൂടെ വന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് ആസ്ട്രേലിയയിലേക്ക് താമസം മാറിയ സുഹൃത്തിനെ കാണാനാണ് വീട്ടുകാരോട് പറയാതെ പെൺകുട്ടി ജൂലൈ ആറിന് വീട്ടിൽ നിന്നിറങ്ങിയത്. സാൻ അന്റോണിയോയിലെ ബസ്‍സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി 61കാരൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചതായും പൊലീസ് പറഞ്ഞു. യാത്രക്കിടെ അവസരം കിട്ടിയപ്പോൾ പെൺകുട്ടി തന്നെ രക്ഷിക്കണമെന്ന് കടലാസിൽ എഴുതുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.