വിഷബാധയേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോൾ (ഫയൽ ചിത്രം)

25 കുട്ടികൾക്ക് വിഷം കൊടുത്ത കിന്റർ ഗാർട്ടൻ അധ്യാപികയെ വധിച്ചു

ബെയ്ജിങ്: 25 വിദ്യാർഥികൾക്ക് വിഷം കൊടുത്ത നഴ്സറി സ്കൂൾ അധ്യാപികയെ വധിച്ചതായി മധ്യ ചൈനയിലെ കോടതി അറിയിച്ചു. വാങ് യൂൻസിന്റെ (40) വധശിക്ഷയാണ് നടപ്പാക്കിയത്. 2019 മാർച്ച് 27ന് മെങ്മെങ് കിന്റർ ഗാർട്ടനിലാണ് സംഭവം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മാരകമായ സോഡിയം നൈട്രേറ്റ് കലർത്തി നൽകുകയായിരുന്നു.

സംഭവത്തിൽ പത്തുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഒരു കുട്ടി മരിച്ചു. മറ്റുള്ളവർ സുഖം പ്രാപിച്ചു. ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച വാങ് രണ്ടുവർഷം മുമ്പ് ഭർത്താവിനും വിഷം നൽകിയിരുന്നു. നിസ്സാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ബോധപൂർവം ഉപദ്രവിച്ചതിന് വാങ്ങിനെ ആദ്യം ഒമ്പത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് വധശിക്ഷയാക്കി മാറ്റുകയായിരുന്നു. വാങ്ങിന്റെ അപ്പീൽ കോടതി തള്ളിയിരുന്നു.

Tags:    
News Summary - Kindergarten teacher killed for poisoning children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.