ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം 2023 മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ നടക്കുകയെന്നും കാമില രാജ്ഞി പങ്കെടുക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. കാന്‍റർബറി ആർച്ച് ബിഷപ്പ് ആണ് കിരീടധാരണത്തിന് നേതൃത്വം നൽകുന്നത്.
1066ൽ വില്യം രാജാവ് മുതൽ ഇംഗ്ലണ്ടിലെയും പിന്നീട് ബ്രിട്ടനിലെയും യു.കെയിലെയും രാജ്ഞിമാരും രാജാക്കന്മാരും വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിലാണ് കിരീടമണിഞ്ഞിട്ടുള്ളത്. ബ്രിട്ടന്‍റെ 41-ാമത്തെ രാജാവാണ് ചാൾസ്.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് പിന്നാലെ സെപ്റ്റംബർ 10നാണ് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റത്. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാജാവായി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ ചാള്‍സ് മൂന്നാമന്‍ വ്യക്തമാക്കിയിരുന്നു.
ചാൾസ് മൂന്നാമന്‍റെ കീരിടധാരണ ചടങ്ങുകൾ ചെലവ് കുറഞ്ഞ രീതിയിൽ നടത്താൻ രാജകുടുംബം ആലോചിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജകുടുംബത്തിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.