ന്യൂയോർക്: ലോകം കണ്ടതിൽ വെച്ചേറ്റവും ചൂടുകൂടിയ പതിറ്റാണ്ടായിരുന്നു 2010-'19 എന്ന് ശാസ്ത്രജ്ഞർ. പാരിസ്ഥിതികമായി ഏറ്റവും മോശം സമയത്തിലൂടെ കടന്നുേപായതും കഴിഞ്ഞ 10 വർഷങ്ങളിലാണ്. കാട്ടുതീ, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയവയെല്ലാം ഇതിെൻറ ഫലമായുണ്ടായി. മഞ്ഞുപാളികൾ ഉരുകുന്നത് വർധിക്കുകയും സമുദ്ര ജലനിരപ്പ് ഉയരുകയും ചെയ്തു. 60 രാഷ്ട്രങ്ങളിലെ 520 ശാസ്ത്രജ്ഞരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻസ് സെേൻറഴ്സ് ഫോർ എൻവയൺമെൻറൽ ഇൻഫർമേഷൻ ആണ് റിപ്പോർട്ട് തയാറാക്കിയത്.
പരിസ്ഥിതി സൗഹാർദ നടപടികൾ ഉണ്ടായില്ലെങ്കിൽ ലോകം കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും ഒന്നിച്ചുനിന്നാൽ മാത്രമേ ലോകത്തിെൻറ ഭാവി ശോഭനമാക്കാൻ സാധിക്കൂവെന്നും അവർ പറഞ്ഞു.
*1800കളുടെ പകുതി മുതൽ ചൂേടറിയ വർഷങ്ങൾ കണക്കാക്കിത്തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട പതിറ്റാണ്ടാണ് 2010-'19. 1980 മുതൽ ഒാരോ പതിറ്റാണ്ടിലും ചൂട് കൂടുന്നു. ചൂട് കൂടിയത് 2014 മുതൽ തുടർച്ചയായ ആറ് വർഷങ്ങളിൽ. 2000-'09 പതിറ്റാണ്ടിനെ അപേക്ഷിച്ച് 0.2 ഡിഗ്രി സെൽഷ്യസ് ചൂട് കഴിഞ്ഞ പതിറ്റാണ്ടിൽ കൂടി.
*1850 മുതലുള്ള കണക്കുകൾ അപേക്ഷിച്ച് ലോകത്തെ ചൂട് കൂടിയ മൂന്നു വർഷങ്ങളിൽ 2019ഉം. 2016ലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ചില രേഖകൾ പ്രകാരം 2015ഉം 2019നെക്കാൾ ചൂടേറിയ വർഷമായിരുന്നു. 2019 ജൂലൈ ആയിരുന്നു ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മാസം.
*തുടർച്ചയായ എട്ടാം വർഷവും സമുദ്ര ജല നിരപ്പ് ഉയർന്നു. കടലിലെ താപനിലയിലും വർധനയുണ്ടായി. ആർട്ടിക് സമുദ്രത്തിൽ 120 വർഷത്തിനിടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനില രേഖപ്പെടുത്തിയത് 2019ൽ. ഏറ്റവും കൂടുതൽ 2016ൽ ആയിരുന്നു. അൻറാർട്ടിക്കയുടെ ഉപരിതല താപനില 1979 കഴിഞ്ഞാൽ ഏറ്റവും കൂടുതലായതും കഴിഞ്ഞ വർഷം. 1993നെ അപേക്ഷിച്ച് സമുദ്രജല നിരപ്പ് 3.4 ഇഞ്ചാണ് ഉയർന്നത്.
*32ാം വർഷവും മഞ്ഞുപാളികൾ അപകടകരമാം വിധം ഉരുകുന്നു. ഗ്രീൻലൻഡ് മഞ്ഞുപാളിയിൽനിന്ന് 2012 കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഞ്ഞുരുക്കം 2019ൽ. കഴിഞ്ഞ വർഷം ജൂലൈയിൽ മാത്രം 197 ബില്യൺ ടൺ ഐസ് ആണ് ഉരുകിയത്.
* 100 ഉഷ്ണവാതക ചുഴലിക്കാറ്റുകൾക്കാണ് പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. യൂറോപ്പ്, ജപ്പാൻ, ഇന്ത്യ, പാകിസ്താൻ എന്നിവയെല്ലാം അപകടകരമായ ഉഷ്ണതരംഗത്തെ നേരിട്ടു. കാലാവസ്ഥവ്യതിയാനത്തിെൻറ ഭാഗമായി ലോകത്തിെൻറ പല ഭാഗങ്ങളിലും വരൾച്ചയും വെള്ളപ്പൊക്കവുമുണ്ടായി. 2019ൽ ആസ്ത്രേലിയയിൽ അപകടകരമാം വിധം കാട്ടുതീയും പടർന്നു.
*അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ തള്ളിയതും കഴിഞ്ഞ പതിറ്റാണ്ടിലാണ്. 1990നെ അപേക്ഷിച്ച് 45 ശതമാനം അധികം ഹരിതഗൃഹ വാതക പുറന്തള്ളലാണ് 2019ൽ നടന്നത്. കാർബൺ ഡൈഒാക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ് അധികവും പുറന്തള്ളുന്നത്. ഫോസിൽ ഇന്ധന ഉപയോഗവും ഫാക്ടറികൾ പുറന്തള്ളുന്ന മാലിന്യവും അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.