കറാച്ചി: പാകിസ്താനിൽ വ്യത്യസ്ത സംഭവങ്ങളിൽ പതിനൊന്നുപേരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ബലൂചിസ്താൻ മേഖലയിൽ ക്വറ്റയിൽ നിന്ന് താഫ്താനിലേക്കുള്ള ദേശീയപാതയിലാണ് ഇരുസംഭവങ്ങളും. ബസിൽ പോവുകയായിരുന്നവരെയാണ് തീവ്രവാദികൾ ആക്രമിച്ചത്. അജ്ഞാതസംഘം ബസ് തടഞ്ഞു നിർത്തി ആളുകളെ പുറത്തിറക്കി ഒമ്പത് പുരുഷന്മാരെ തിരഞ്ഞുപിടിച്ച് മലയോര മേഖലയിക്കേ് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇവരെ കൊലപ്പെടുത്തി.
വെടിയുണ്ടകളേറ്റ നിലയിൽ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദ്, മണ്ടി ബഹാവുദ്ദീൻ, ഗുജ്റൻവാല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.മറ്റൊരു സംഭവത്തിൽ ഇതേ ദേശീയപാതയിൽ കാറിനുനേരെ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണങ്ങളെ അപലപിച്ച പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടി. അക്രമം നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ പിന്തുടർന്ന് പിടികൂടുമെന്ന് ബലൂചിസ്താൻ മുഖ്യമന്ത്രി മിറ സർഫറാസ് ബുഗ്തി പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.