വാഷിങ്ടൺ: കോവാക്സിൻ അടിയന്തര ഉപയോഗത്തിന് യു.എസ് അനുമതി നൽകിയില്ല. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നിഷേധിച്ചത്. ഇതോടെ കോവാക്സിൻ യു.എസിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും. ലൈവ് മിൻറാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിെൻറ യു.എസിലെ പങ്കാളിയായ ഒഷുഗെനാണ് സർക്കാറിനെ സമീപിച്ചത്. എന്നാൽ, അപേക്ഷയിൽ സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയെന്നാണ് റിപ്പോർട്ട്. കോവാക്സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ഭാഗിക വിവരങ്ങൾ മാത്രമാണ് കമ്പനി യു.എസ് സർക്കാറിന് സമർപ്പിച്ചത്. ഇതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നാണ് സൂചന.
അതേസമയം, കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ ഭാരത് ബയോടെകിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. മൂന്നാംഘട്ട പരീക്ഷണം വിജയമായാൽ മാത്രമേ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ വാക്സിന് അംഗീകാരം നൽകു. വാക്സിൻ പാസ്പോർട്ടിനായി കോവാക്സിനെ പരിഗണിക്കണമെങ്കിൽ ലോകാരോഗ്യസംഘടനുടെ അനുമതി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.