ബൈറൂത്: 200ൽ ഏറെ പേരുടെ മരണത്തിനിടയാക്കിയ ബൈറൂത് തുറമുഖ സ്ഫോടനക്കേസിൽ ലബനാൻ കാവൽ പ്രധാനമന്ത്രി ഹസൻ ദിയാബിനും മൂന്ന് മുൻ മന്ത്രിമാർക്കുമെതിരെ കേസ് ചുമത്തി. ഈ വർഷം ആഗസ്റ്റ് നാലിന് നടന്ന സ്ഫോടനത്തിന് ഇവരുടെ അശ്രദ്ധ കാരണമായതായി ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഫാദി സവ്വാൻ കുറ്റം ചുമത്തിയത്.
ദിയാബിന് പുറമെ, മുൻ ധനമന്ത്രി അലി ഹസൻ ഖലീൽ, പൊതുനിർമാണ ചുമതലയുള്ള മുൻ മന്ത്രിമാരായ ഗാസി സെയ്തർ, യൂസുഫ് ഫിനിയനോസ് എന്നിവർക്കെതിരിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. വർഷങ്ങളായി തീരത്ത് നങ്കൂരമിട്ട കപ്പലിലെ സ്ഫോടക ശേഖരത്തിന് തീപ്പിടിച്ചാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.