സാലിഹ് അറൂരിയുടെ വധം; ഇസ്രായേലിനെതിരെ ലബനാൻ യു.എൻ രക്ഷാസമിതിയിൽ

മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകി ലബനാൻ. 2006നുശേഷമുള്ള ഇസ്രായേലിന്‍റെ ഏറ്റവും അപകടകരമായ കടന്നുകയറ്റമാണ് ഇതെന്ന് ലബനാൻ കുറ്റപ്പെടുത്തി.

ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ മേഖലയിലാണ് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയത്. ലബനാന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും ലംഘനമാണിത്. സിറിയയിൽ ബോംബിടാൻ ഇസ്രായേൽ ലബനാൻ വ്യോമമേഖലയാണ് ഉപയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അറൂരി കൊല്ലപ്പെടുന്നത്.

ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിലെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Lebanon files complaint to UNSC over Saleh al-Arouri killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.