ഫ്ലോറിഡ: ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങുന്നതിനിടെ യുവാവിന് കിട്ടിയത് ഒറിജിനൽ തലയോട്ടി. നരവംശ ശാസ്ത്രജ്ഞനായ ഇദ്ദേഹം സംശയം തോന്നി പരിശോധിച്ചതോടെ യഥാര്‍ത്ഥ തലയോട്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഫ്ലോറിഡയിലെ നോര്‍ത്ത് ഫോർത്ത് മെയേഴ്സിലെ കടയിലാണ് സാധനങ്ങൾക്കിടയിൽ തലയോട്ടി കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ഈ ഗോഡൗൺ വാങ്ങിയതെന്ന് കടയുടമ പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ തലയോട്ടി ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഫ്ലോറിഡയിലെ നിയമങ്ങൾ അനുസരിച്ച് ആരും അറിഞ്ഞുകൊണ്ട് മനുഷ്യ ശരീരത്തിലെ ഭാഗങ്ങള്‍ വാങ്ങുവാനോ വിൽക്കുവാനോ പാടില്ല. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കി.
സെപ്തംബറില്‍ അരിസോണയിലെ ഒരു സംഭാവനാ പെട്ടിയില്‍ തലയോട്ടി കണ്ടെത്തിയിരുന്നു. വിശദപരിശോധനക്കു ശേഷം തലയോട്ടിക്ക് ക്രിമിനൽ കേസുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.