കൈറോ: ഫുട്ബാൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ മുന്നിൽ ആരെന്ന ചോദ്യത്തിന് െമസ്സിയെന്നാകും പലർക്കും ഉത്തരം. ബാഴ്സ സൂപർ താരത്തെ അടുത്തുകിട്ടിയാൽ ഒന്നു കൈപിടിക്കാമെന്നും സെൽഫിയെടുക്കാമെന്നും കൊതി പൂണ്ടു നിൽക്കുന്നവരേറെ. സാക്ഷാൽ മെസ്സിക്കു പകരം അപരനായാലോ?
ഈജിപ്തുകാരിപ്പോൾ ഒരു മെസ്സിക്കു പിന്നാലെയാണ്. പേരിൽ മെസ്സിയില്ലെങ്കിലും മുഖത്തും ജഴ്സിയിലും നടപ്പിലുമെല്ലാം സൂപർ താരം തന്നെ. ഇതിൽ പരം സാമ്യമുള്ള ഒരു മെസ്സിയെ ഇനി എവിടെ കിട്ടാനെന്ന മട്ടിൽ ആളുകൾ ചുറ്റുംകൂടിയതോടെ ഈ 27 കാരന് തന്‍റെ ഇതുവരെയുമുള്ള ജീവിതം തത്കാലം മറക്കേണ്ട സാഹചര്യമാണ്.
പെയിന്‍ററായിരുന്നു ഇസ്ലാം ബത്ത. താടി നീട്ടിവളർത്തി തുടങ്ങിയതോടെ മുഖത്ത് ചിലർ മെസ്സിയെ വായിച്ചുതുടങ്ങി. താടി കൂടുതൽ വലുതായതോടെ ശരിക്കും മെസ്സിയായി. അതിൽപിന്നെ ഏതുസമയവും കുട്ടികൾ ചുറ്റുംകൂടി മെസ്സിയോടെന്ന പോലെ സ്നേഹവും ആദരവും സമംചേർത്തു നിൽക്കും. ഫുട്ബാളിനോട് അത്രക്ക് കമ്പമില്ലാതിരുന്ന യുവാവിന് ക്രമേണ ആ കളിയോട് ഇഷ്ടം കൂടി തുടങ്ങി. ബാഴ്സലോണ ജഴ്സിയിൽ അഭയം തേടി. കുട്ടികൾക്കൊപ്പം കളിയും ആകാമെന്നായി. ഒരു അനാഥാലയത്തിലെത്തിയപ്പോൾ കുട്ടികൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. അന്ന് താടി നീട്ടിവളർത്തുേമ്പാൾ സുഹൃത്തുക്കളായിരുന്നു ആദ്യം മെസ്സി ഛായ അറിയിച്ചത്. കണ്ണാടിയിൽ നോക്കി സ്വയം ശരിവെച്ച കാര്യം പക്ഷേ, ഇപ്പോൾ ഈജിപ്ത് മൊത്തത്തിൽ ഏറ്റെടുത്ത മട്ടാണ്.
മുഖം നൽകിയ അനുഭവത്തിൽ ആവേശം തീർന്നിട്ടില്ല ഇസ്ലാം ബത്തക്ക്. പങ്കുവെക്കാനുള്ള ഒരു മോഹം ലിവർപൂളിന്‍റെ ഈജിപ്ത് സൂപർ താരം മുഹമ്മദ് സലാഹിനെ മുഖദാവിൽ കാണലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.