റഷ്യയെ അപമാനിക്കരുതെന്ന് മാക്രോൺ

പാരിസ്: റഷ്യയെ നാണം കെടുത്തരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അങ്ങനെ സംഭവിച്ചാൽ, യുക്രെയ്ൻ യുദ്ധം അവസാനിക്കുമ്പോഴും നയതന്ത്ര മാർഗം അടഞ്ഞുകിടക്കുമെന്നും മധ്യസ്ഥന്റെ റോൾ ഫ്രാൻസ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ച തുടക്കം മുതൽ വ്ലാദിമിർ പുടിനുമായി ചർച്ചക്ക് മാക്രോൺ ശ്രമം തുടരുന്നുണ്ട്.

അദ്ദേഹത്തിന്റെ മധ്യസ്ഥ നിലപാടിനെതിരെ യൂറോപ്പിലെ നിരവധി നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് കൂടുതൽ തുറന്ന നിലപാട് വ്യക്തമാക്കി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ മാക്രോണിന്റെ പ്രസ്താവന. ''ഞാൻ മനസ്സിലാക്കുന്നത് -അത് പുടിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്- സ്വന്തം ജനതയോട് ചരിത്രപരവും മൗലികവുമായി അപരാധമാണ് അദ്ദേഹം ചെയ്യുന്നതെന്നാണ്''- മാക്രോൺ പറഞ്ഞു.

യുക്രെയ്ന് സാമ്പത്തികവും സൈനികവുമായ സഹായം നൽകുന്നതിൽ പിശുക്ക് കാണിക്കാതിരുന്ന മാക്രോൺ പക്ഷേ, അധിനിവേശം തുടങ്ങിയ ശേഷം ഇതുവരെയും കിയവ് സന്ദർശിച്ചിട്ടില്ല. യൂറോപ്യൻ യൂനിയൻ നേതാക്കളിലേറെയും എത്തിയിട്ടും താൻ അങ്ങോട്ടു പോകില്ലെന്ന നിലപാടിലാണ് മാക്രോൺ.

Tags:    
News Summary - Macron says Russia should not be insulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.