ഗ്വുയക്വി: എക്വഡോറിൽ കുപ്രസിദ്ധ മാഫിയ സംഘത്തലവനെ അതിസുരക്ഷ ജയിലിലേക്ക് മാറ്റി. മാഫിയ സംഘങ്ങളുടെ വിമർശകനായിരുന്ന പ്രസിഡന്റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലവിസെൻസിയോ കൊല്ലപ്പെട്ട് മൂന്നുദിവസത്തിന് ശേഷമാണ് നടപടി.
ലൊസ് ചൊനറൊസ് മാഫിയ സംഘത്തലവൻ ‘ഫിറ്റോ’ എന്നറിയപ്പെടുന്ന അഡോൾഫോ മസിയാസിനെയാണ് അതിസുരക്ഷ ജയിലിലേക്ക് മാറ്റിയത്.
ജനങ്ങളുടെയും തടവുകാരുടെയും സുരക്ഷ പരിഗണിച്ചാണ് നടപടിയെന്ന് എക്വഡോർ പ്രസിഡന്റ് ഗ്വില്ലർമൊ ലസ്സോ പറഞ്ഞു. തുറമുഖ നഗരമായ ഗ്വുയക്വിയിലെ താരതമ്യേന സുരക്ഷ കുറഞ്ഞ ജയിലിൽനിന്ന് അതേ ജയിൽ സമുച്ചയത്തിനകത്തുള്ള അതിസുരക്ഷിത ജയിലിലേക്കാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.