ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 5.7 തീവ്രതയിൽ ഭൂചലനം

ക്രീറ്റ്: ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 5.7 തീവ്രതയിൽ ഭൂചലനം. പ്രാദേശിക സമയം 4.28നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹെരാകിലോൻ പട്ടണത്തിന് 55 കിലോമീറ്റർ അകലെ 60 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ ശാസ്‌ത്ര കേന്ദ്രം അറിയിച്ചു.

ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ആഫ്രിക്കൻ-യൂറോപ്യൻ പ്ലേറ്റുകളുടെ അതിർത്തിയിലെ മെഡിറ്ററേനിയൻ കടൽ ഉൾപ്പെടുന്ന ഗ്രീസ് ഭൂചലന സാധ്യത കൂടുതലുള്ള മേഖലയാണ്.

Tags:    
News Summary - Magnitude 5.7 earthquake strikes off shore of Greece's crete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.