ക്വലാലംബൂർ:രാജ്യദ്രോഹക്കുറ്റാരോപിതനായ മലേഷ്യൻ പ്രധാനമന്ത്രി മുഹ്യുദ്ദീൻ യാസീെൻറ രാജിക്കായി ആവശ്യമുയരുന്നു. സർക്കാരിനെതിരായ അപ്രീതി മലേഷ്യൻ രാജാവ് പരസ്യമായി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമായത്. സർക്കാരുകൾക്കെതിരെ രാജാവ് രംഗത്തുവരുന്നത് അപൂർവമാണ്.
സഖ്യകക്ഷി പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് കഴിഞ്ഞവർഷം തെരഞ്ഞെടുപ്പു പോലും നടത്താതെ അധികാരം പിടിച്ചെടുത്ത മുഹ്യുദ്ദീൻ യാസീൻ സർക്കാരിെൻറ നില പരുങ്ങലിലായത്. പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിം പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു.
കോവിഡ് വ്യാപനത്തിെൻറ പേരിൽ പാർലമെൻറ് സമ്മേളിക്കുന്നത് നിർത്തിവെച്ചിരിക്കയായിരുന്നു.അതേസമയം, കോവിഡിെൻറ പേരിൽ പ്രധാനമന്ത്രി പാർലമെൻറിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് രാജാവിെൻറ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.