ക്വലാലംപുർ: മുൻ ഉപപ്രധാനമന്ത്രി ഇസ്മാഈൽ സബ്രി യഅ്ഖൂബിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് മലേഷ്യൻ രാജാവ്. ഇതോടെ 2018ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുനൈറ്റഡ് മലായ്സ് നാഷനൽ ഓർഗനൈസേഷൻ(യു.എം.എൻ.ഒ)ഭരണത്തിൽ തിരിച്ചെത്തി.
മലേഷ്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പാർട്ടിയാണ് യു.എം.എൻ.ഒ. മുഹ്യിദ്ദീൻ യാസീൻ സർക്കാറിൽ ഉപപ്രധാനമന്ത്രിയായിരുന്നു സബ്രി. 17 മാസം അധികാരത്തിലിരുന്ന യാസീൻ ഭരണസഖ്യം തകർന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് രാജിവെച്ചത്.
ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1957മുതൽ അധികാരത്തിലിരുന്ന യു.എം.എൻ.ഒക്കെതിരെ കോടിക്കണക്കിനു ഡോളറിെൻറ അഴിമതിയാരോപണമുയർന്നിരുന്നു. തുടർന്നാണ് 2018ലെ തെരഞ്ഞെടുപ്പിൽ കാലിടറിയത്. ഇസ്മാഈൽ സബ്രിക്ക് 114 എം.പിമാരുടെ പിന്തുണയുള്ളതായി മലേഷ്യൻ രാജാവ് അബ്ദുല്ല സുൽത്താൻ അഹ്മദ് ഷാ വ്യക്തമാക്കി.
മലേഷ്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയാണ് 61കാരനായ ഇസ്മാഈൽ സബ്രി. അഴിമതിയാരോപണമുയർന്ന പാർട്ടിക്കാരനായ ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.