മു​ഹ​മ്മ​ദ് മു​യി​സു

പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ്: സുപ്രീംകോടതിയെ സമീപിച്ച് മാലദ്വീപ് സർക്കാർ

മാ​ലെ: ഇ​ന്ത്യ​യു​മാ​യി അ​ക​ന്ന് ചൈ​ന​യോ​ട് അ​ടു​ക്കാ​ൻ ഒ​രു​ങ്ങി​യ മാ​ല​ദ്വീ​പി​ൽ പ്ര​സി​ഡ​ന്റി​നെ​തി​രെ പ്ര​തി​പ​ക്ഷം ഇം​പീ​ച്ച്മെ​ന്റ് നീ​ക്കം ശ​ക്ത​മാ​ക്കി​യ​തി​നി​ടെ കോ​ട​തി​യെ സ​മീ​പി​ച്ച് സ​ർ​ക്കാ​ർ. ഇം​പീ​ച്ച്മെ​ന്റ് ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന പാ​ർ​ല​മെ​ന്റ് നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ഭ​ര​ണ​കൂ​ടം സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

നാ​ലു മ​ന്ത്രി​മാ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പാ​ർ​ല​മെ​ന്റി​ൽ കൈ​യാ​ങ്ക​ളി ന​ട​ത്തി​യ ഞാ​യ​റാ​ഴ്ച​യാ​ണ് അ​റ്റോ​ണി ജ​ന​റ​ൽ ​പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ല​മെ​ന്റി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ എം.​ഡി.​പി പു​തി​യ മ​ന്ത്രി​മാ​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. തൊ​ട്ടു​പി​റ​കെ സം​ഘ​ട​ന ഇം​പീ​ച്ച്മെ​ന്റ് നീ​ക്ക​വും പ്ര​ഖ്യാ​പി​ച്ചു.

എ​ന്നി​ട്ടും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മൂ​ന്ന് മ​ന്ത്രി​മാ​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഇം​പീ​ച്ച്മെ​ന്റ് നീ​ക്കം പ്ര​സി​ഡ​ന്റ് മു​യി​സു​വി​ന്റെ നി​ല പ​രു​ങ്ങ​ലി​ലാ​ക്കി​യി​ട്ടു​ണ്ട്. കഴി​ഞ്ഞ ന​വം​ബ​റി​ൽ മു​യി​സു ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ഏ​ഴ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ രാ​ജി ന​ൽ​കി​യ​തോ​ടെ​യാ​ണ് പു​തി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

87 അം​ഗ സ​ഭ ത​ൽ​ക്കാ​ലം 80 ആ​യി ചു​രു​ങ്ങി​യ​തോ​ടെ അ​വി​ശ്വാ​സം പാ​സാ​കാ​ൻ 54 വോ​ട്ടു​ക​ൾ മ​തി​യാ​കും. എം.​ഡി.​പി​ക്കൊ​പ്പം പ്ര​തി​പ​ക്ഷ​ത്തെ ഡെ​മോ​ക്രാ​റ്റു​ക​ൾ​കൂ​ടി ചേ​രു​ന്ന​തോ​ടെ ഇം​പീ​ച്ച്മെ​ന്റ് വി​ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​സം​ഖ്യ​യാ​കും. ഇ​താ​ണ് മു​യി​സു​വി​ന് കു​രു​ക്കാ​കു​ന്ന​ത്. 

Tags:    
News Summary - Maldives main Opposition party mulls impeachment against Muizzu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.