18 വർഷമായി അടച്ചത് അയൽക്കാരന്റെ വൈദ്യുതി ബില്ല്; ഞെട്ടലോടെ തിരിച്ചറിഞ്ഞ് യു.എസ് യുവാവ്

സ്വന്തം വീട്ടിലെ വൈദ്യുതി ബില്ല് അടക്കാറുള്ളതാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ഒരാൾ പോലും സ്വന്തം വീട്ടിലെ ബില്ല് തന്നെയല്ലേ അടച്ചത് എന്നാണ് നമ്മളോട് തമാശക്ക് പോലും ചോദിക്കാറില്ല. എന്നാലും ബില്ലടച്ചതിന് ശേഷം ഇടക്കൊന്ന് പരിശോധിക്കുന്നത് നല്ലതാണ്. കറന്റ് ബില്ലിൽ ചെറിയ വ്യത്യാസം പോലും പരിശോധിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും.

യു.എസിലെ വാകവില്ലിൽ താമസിക്കുന്ന കെൻ വിൽസൺ എന്ന യുവാവിന് പറ്റിയ അമളിയാണ് ഇതൊക്കെ പറയാൻ കാരണം.18 വർഷമായി അയാൾ അടച്ചുകൊണ്ടിരിക്കുന്നത് അയൽക്കാരന്റെ വീട്ടിലെ വൈദ്യുതി ബില്ലാണ്. ഒരിക്കൽ പോലും അതിൽ സംശയവും തോന്നിയില്ല. ഒരിക്കൽ ബില്ലിൽ വലിയ തുക വന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് കെൻ വിൽസൺ പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയിൽ ചെല്ലുന്നത്. ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ തേടിയാണ് കെൻ ഓഫിസിലെത്തിയത്. എന്നാൽ അത്കൊണ്ടൊന്നും ബിൽ തുകയിൽ വ്യത്യാസം വരുത്താൻ സാധിക്കുന്നില്ല എന്ന് മനസിലാക്കിയപ്പോൾ കെൻ കാര്യമായ അന്വേഷണം തുടങ്ങി.

വൈദ്യുതി ഉപയോഗം കൃത്യമായി മനസിലാക്കാൻ ഒരു ഉപകരണം വാങ്ങി. ബ്രേക്കർ ഓഫാകുമ്പോഴും മീറ്റർ തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന കാര്യവും ശ്രദ്ധയിൽ പെട്ടു. പരാതിപ്പെട്ടപ്പോൾ പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയുടെ പ്രതിനിധി വീട്ടിലെത്തി. അപ്പോഴാണ് 2009 മുതൽ കെൻ വിൽസൻ അടക്കുന്നത് തൊട്ടപ്പുറത്തെ അപാർട്മെന്റിൽ താമസിക്കുന്നയാളുടെ വൈദ്യുതി ബില്ലാണെന്ന് മനസിലാകുന്നത്.

ഉപഭോക്താവിന്റെ അപ്പാർട്ട്മെന്റ് മീറ്റർ നമ്പർ മറ്റൊരു അപാർട്ട്മെന്റിലെ നമ്പറുമായി മാറിപോയിയെന്നും 2009 മുതൽ ആ അപാർട്ട്മെന്റിന്റെ ബില്ലാണ് കെൻ അയച്ചതെന്നും കമ്പനി കണ്ടെത്തി. കമ്പനി തങ്ങളുടെ തെറ്റ് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇത്തരം തെറ്റ് ഇനി വരാതിരിക്കാൻ മറ്റ് ഉപഭോക്താക്കളുടെയും മീറ്റർ നമ്പർ പരിശോധിക്കുമെന്ന് കമ്പനി പറഞ്ഞു.

Tags:    
News Summary - Man Just Found out he has been paying his neighbour's electricity bill for 18 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.