റഷ്യൻ പൗരന്റെ വീട്ടിൽ തെരച്ചിൽ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ 

യുവതിയെ 14 വർഷം ലൈംഗിക അടിമയാക്കി വെച്ച റഷ്യൻ പൗരൻ അറസ്റ്റിൽ

മോസ്കോ: 14 വർഷം യുവതിയെ സ്വന്തം വീട്ടിൽ ലൈംഗിക അടിമയായി വെച്ച റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്കിലെ വീട്ടിലാണ് 33 കാരിയെ വ്ലാദിമിർ ചെസ്കിഡോവ് അടിമയാക്കി വെച്ചത്. 2009ലാണ് 51 വയസുള്ള ചെസ്കിഡോവ് യുവതിയെ തട്ടിയെടുത്തത്.

ആയിരത്തിലേറെ തവണ യുവതിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2011 ൽ ഇതേ വീട്ടിൽ വെച്ച് മറ്റൊരു സ്ത്രീയെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതും വിവരങ്ങൾ പുറത്തറിഞ്ഞതും. ചെസ്കിഡോവിന്റെ അമ്മയാണ് യുവതിക്ക് രക്ഷപ്പെടാൻ സഹായം നൽകിയത്. ഇവരുടെ പേര് ഏകതറീന എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. കത്തിമുനയിലാണ് യുവതി ജീവിതം തള്ളിനീക്കിയിരുന്നത്. നിസ്സാര കാര്യങ്ങൾക്ക് പോലും ക്രൂരമർദനത്തിനിരയായി.

ഇയാളുടെ ഒറ്റനിലയിലുള്ള വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ മനുഷ്യ മൃതദേഹത്തിന്റെ അവിശിഷ്ടവും നിരവധി സെക്സ് ടോയ്സുകളും അശ്ലീല ചിത്രങ്ങളുടെ സി.ഡിയും കണ്ടെത്തി.

19 വയസുള്ളപ്പോഴാണ് യുവതിയെ ചെസ്കിഡോവ് കണ്ടുമുട്ടിയത്. വീട്ടിൽ മദ്യം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. അന്നുമുതൽ അവരെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുമുണ്ട്. മനോനില തെറ്റുമ്പോൾ സമീപത്തെ ആശുപത്രിയിൽ പോകും. അങ്ങനെയുള്ള ഒരവസരത്തിലാണ് ഏകതറീന രക്ഷപ്പെട്ടത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

Tags:    
News Summary - Man kidnapped teen, kept her as sex slave in his house for 14 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.