വാഷിങ്ടൺ: മുസ്‌ലിം ആയതിന്‍റെ പേരിലും ഇസ്രായേൽ - ഹമാസ് ആക്രമണത്തിൽ പ്രകോപിതനായും അമേരിക്കയിൽ ആറു വയസ്സുകാരനായ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു. വദീഅ അൽ ഫയ്യൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന് ഗുരുതര പരിക്കുണ്ട്. ഇല്ലിനോയിസ് സ്വദേശിയായ 71കാരൻ ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വിൽ കൗണ്ടി പൊലീസ് അറിയിച്ചു.
പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ അക്രമിയുടെ വീടിന്‍റെ താഴത്തെ നിലയിലാണ് മുസ്‌ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങൾ മുസ്‌ലിംകൾ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാൻ ഷാഹിൻ പറഞ്ഞു.
രണ്ടുപേരും മുസ്‌ലിംകളായതിനാലും ഇസ്രായേൽ - ഹമാസ് പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിൽ കൗണ്ടി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
നെഞ്ചിലും കൈയിലുമായാണ് ഇരുവർക്കും കുത്തേറ്റത്. 26 തവണയാണ് അക്രമി ആറുവയസ്സുകാരനെ കത്തികൊണ്ട് കുത്തിയത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഹനാൻ ഷാഹിന് പത്തിലേറെ കുത്തുകളുമേറ്റിട്ടുണ്ട്.
We are shocked and disturbed to learn that a landlord in Chicago expressing anti-Muslim and anti-Palestinian views broke into a Muslim family's apartment and attacked them with a knife, injuring the mother and killing her 6-year-old son, Wadea Al-Fayoume. @cairchicago will hold a… pic.twitter.com/N0ILuevq4n
— CAIR National (@CAIRNational) October 15, 2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.