കോവിഡ് ഒന്നാം തരംഗ കാലത്ത് 15 ദിവസവും 17 ദിവസവുമൊക്കെയായിരുന്നു ക്വാറൈന്റൻ. പിന്നീടത് കുറഞ്ഞുകുറഞ്ഞുവന്നു. ഇത്രയും ദിവസമൊക്കെ അടച്ചുമൂടിയിരിക്കുന്നതിന്റെ ദുരിതം നമ്മിൽ പലരും അനുഭവിച്ചതാണ്. എന്നാൽ, ഏകദേശം ഒന്നരവർഷത്തോളമായി കോവിഡ് പോസിറ്റീവായി തുടരുന്ന ഒരാളെക്കുറിച്ചാണ് പറയാൻ പോകുന്നത്. 56കാരനായ തുര്‍ക്കി സ്വദേശി മുസാഫര്‍ കായസനെയാണ് രോഗം വിടാതെ പിന്തുടരുന്നത്. കൃത്യമായി പറഞ്ഞാൽ 14 മാസമായി മുസാഫര്‍ രോഗബാധിതനാണ്. 2
020ലാണ് മുസാഫിറിന് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 കൊറോണ ടെസ്റ്റുകളാണ് ഇദ്ദേഹം നടത്തിയത്. ഓരോ തവണയും പോസിറ്റീവ് ആയിട്ട് തന്നെയാണ് കാണിക്കുന്നത്. മുസാഫര്‍ അധികകാലം ജീവിക്കില്ലെന്നായിരുന്നു ആദ്യം കൊറോണ ബാധിച്ച സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ കൊറോണ ഭേദമാകുന്നില്ല എന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ലെന്നാണ് മുസാഫര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിച്ചുകൂട്ടിയത്. കൊറോണ സ്ഥിരീകരിച്ച അന്നുമുതല്‍ എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തും.
തുര്‍ക്കിയിൽ രോഗം ഭേദമായി മൂന്ന് മാസം കഴിയാതെ വാക്സിന്‍ നല്‍കില്ല. ഇക്കാരണത്താല്‍ ഇദ്ദേഹത്തിന് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാനും കഴിയുന്നില്ല. തുടര്‍ച്ചയായി പോസിറ്റീവ് ആയതിനാല്‍ ഭാര്യയും മകനുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും ഇദ്ദേഹത്തിന് സാധിക്കുന്നില്ല. അസ്വസ്ഥതകള്‍ മാറിയെങ്കിലും കൊറോണ വൈറസിന് തന്റെ ശരീരത്തില്‍ നിന്ന് വിട്ടു പോകാനാകില്ലെന്ന് മുസാഫര്‍ പറയുന്നു.
ഭാര്യയേയും മകനേയും ഒന്നു തൊടാന്‍ പോലും കഴിയാത്തത് ഏറെ വേദനാജനകമാണെന്നും മുസാഫര്‍ പറയുന്നു. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം കൊറോണ സ്ഥിരീകരിച്ച വ്യക്തി മുസാഫര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകത്തില്‍ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞആഴ്ചയാണ് ഇദ്ദേഹത്തിന് അവസാനമായി പിസിആര്‍ ടെസ്റ്റ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.