33കാരൻ വിഴുങ്ങിയ നോക്കിയ 3310 ഫോൺ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തു

പ്രിസ്റ്റീന: 33കാരൻ വിഴു​ങ്ങിയ 'നോക്കിയ 3310 സെൽഫോൺ' ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈ മാസം ആദ്യമാണ്​ സംഭവം.

കൊ​േസാവോയിലെ പ്രിസ്റ്റീന സ്വദേശിയാണ്​ 33കാരൻ. 2000ൽ അവതരിപ്പിച്ച 'ബ്രിക്ക്​ ഫോൺ' എന്ന പേരിൽ പ്രശസ്​തമായ നോക്കിയ 3310 ആണ്​ ഇയാൾ വിഴുങ്ങിയത്​. ഫോൺ വിഴുങ്ങിയതിന്​ പിന്നാലെ ഇയാൾ ആശു​പത്രിയിലെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ മൂന്ന്​ ഭാഗങ്ങളായി ഫോൺ കണ്ടെത്തി. ഫോണിന്‍റെ ബാറ്ററിയും വിഴുങ്ങിയതിനാൽ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്​ടർമാർ പറഞ്ഞു.

തുടർന്ന്​ ഡോ. സ്​കെൻഡെർ തെലാകുവിന്‍റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്​ത്രക്രിയയിലൂടെ ഫോൺ പുറത്തെടുക്കുകയായിരുന്നു. ശസത്രക്രിയക്ക്​ ശേഷം വയറ്റിൽനിന്ന്​ പുറത്തെടുത്ത ​െമാബൈൽ ഫോണിന്‍റെയും യുവാവിന്‍റെ എക്​സ്​റേ റിപ്പോർട്ടിന്‍റെയും ചിത്രം ഡോക്​ടർ ഫേസ്​ബുക്കിൽ പങ്കുവെച്ചു​.

'ഒരു യുവാവ്​ മൊബൈൽ ഫോൺ വിഴുങ്ങിയെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഫോൺ മൂന്ന്​ ഭാഗങ്ങളായി വയറ്റിൽ കണ്ടെത്തി. ബാറ്ററി കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ അവ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. ചിലപ്പോൾ അവ വയറ്റിൽ കിടന്ന്​ പൊട്ടിത്തെറിക്കാനും സാധ്യതയേറും' -ഡോക്​ടർ പറഞ്ഞു.

വയറിന്​ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ഇയാൾ ആശുപത്രിയിലെത്തിയത്​. എന്നാൽ എന്തുകൊണ്ടാണ്​ ഇയാൾ മൊബൈൽ ഫോൺ വിഴുങ്ങിയതെന്ന്​ വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Man swallows entire Nokia 3310 phone undergoes surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.