ബാങ്കോക്ക്: 2000 കിലോമീറ്റർ താണ്ടി തായ്‍ലാൻഡിൽ നിന്നും ഇന്ത്യയിലെത്താനുള്ള വിയ്റ്റ്നാം പൗരന്റെ ശ്രമം വിഫലം. മുംബൈയിലുള്ള ഭാര്യയെ കാണുന്നതിനായാണ് വിയ്റ്റ്നാമീസ് പൗരൻ റബ്ബർ ബോട്ടിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. എന്നാൽ, യാത്രക്കിടെ ദുരിതത്തിലായ ഹോ ഹോങ് ഹങ്ങിന്റെ രക്ഷക്കെത്താൻ തായ്‍ലാൻഡ് നേവി തന്നെ വേണ്ടി വന്നു.
നാവിഗേഷൻ സിസ്റ്റമില്ലാതെ ഫുക്കറ്റിൽ നിന്നാണ് ഇയാൾ യാത്ര തിരിച്ചത്. വെള്ളവും ഇൻസ്റ്റന്റ് ന്യൂഡിൽസും മാത്രമായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. ബംഗാൾ ഉൾക്കടൽ കടന്ന് ഇന്ത്യയിലെത്തുകയായിരുന്നു ഹങ്ങിന്റെ ലക്ഷ്യം.
എന്നാൽ, തായ്‍ലാൻഡിൽ നിന്നും യാത്രതുടങ്ങി 80 കിലോ മീറ്റർ പിന്നിടുമ്പോഴേക്കും നാവിഗേഷൻ സംവിധാനങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ഒരാൾ യാത്ര ചെയ്യുന്നത് തായ്‍ലാൻഡ് നാവികസേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഹങ്ങിനെ ഇവർ ബാങ്കോക്കിൽ എത്തിച്ചു. വിസയില്ലാതെയാണ് ഹങ്ങിന്റെ യാത്രയെന്നും നാവികസേന അറിയിച്ചു. കോവിഡ് യാത്ര നിയന്ത്രണങ്ങൾമൂലം കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയെ കാണാൻ സാധിച്ചിരുന്നില്ലെന്ന് തായ്‍ലാൻഡ് നാവികസേനയോട് ഇയാൾ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.