ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റ് ജോ ബൈഡനെ വെടിവെച്ചു കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയയാൾ എഫ്.ബി.ഐ റെയ്ഡിനിടെ വെടിയേറ്റ് മരിച്ചു. ക്രെയ്ഗ് റോബർട്ട്സൺ എന്നയാളാണ് മരിച്ചത്. യു.എസിലെ യൂട്ടാ സംസ്ഥാനത്താണ് സംഭവം. പ്രസിഡന്റായ ശേഷം ബൈഡന്റെ ആദ്യ സന്ദർശനത്തിന് തൊട്ടുമുമ്പാണ് സംഭവം.
മുൻ പ്രസിഡന്റ് ട്രംപിനെതിരെ അന്വേഷണം നടത്തിയ മൻഹാട്ടൻ ജില്ല അറ്റോണി ആൽവിൻ ബ്രാഗിനെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. ഇവർക്ക് പുറമെ യു.എസ് അറ്റോണി ജനറൽ മെറിക് ഗാർലൻഡ്, ന്യൂയോർക് അറ്റോണി ജനറൽ ലെറ്റിറ്റ ജയിംസ് എന്നിവരെയും ലക്ഷ്യമിട്ടിരുന്നതായി ഇയാൾക്കെതിരെ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ ബ്രാഗിനെതിരെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സുരക്ഷ വിഭാഗങ്ങളുടെ ശ്രദ്ധയിൽ ഇയാൾ വരുന്നത്. അന്ന് വീട്ടിലെത്തി അധികൃതർ താക്കീത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.