കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപുമെല്ലാം ഉൾപ്പെടുന്ന മെറ്റയുടെ തലവനായ മാർക്ക് സക്കർബർഗ് താൻ ആരംഭിച്ച പുതിയ ബിസിനസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ബീഫ് മാംസ വിൽപനയിലാണ് ഇപ്പോൾ സക്കർബർഗിന്‍റെ കണ്ണ്. ഇതിനായി ഹവായിലെ കാവായ് ദ്വീപിൽ കന്നുകാലികളെ വളർത്തുകയാണ് അദ്ദേഹം.
ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് സക്കർബർഗ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും മികച്ചതും ഗുണനിലവാരവുമുള്ള ബീഫ് ലഭ്യമാക്കുമെന്ന് അദ്ദേഹം പറയുന്നു.
ഫാമിലെ കന്നുകാലികൾക്ക് നൽകാനുള്ള ഭക്ഷവും അവിടെ തന്നെ വിളയിച്ചെടുക്കുന്നതാണത്രെ. മക്കാഡമിയയും ഡ്രൈഫ്രൂട്സും ബിയറുമാണ് കന്നുകാലികൾക്ക് നൽകാൻ ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തിൽ ഓരോ പശുവിനും 5000 മുതൽ 10,000 പൗണ്ട് വരെ ഭക്ഷണം നൽകും. ഏക്കർ കണക്കിന് മക്കാഡമിയ നട്ടുപിടിപ്പിക്കുന്നു. എന്‍റെ പെൺകുട്ടികൾ കന്നുകാലികളെ പരിപാലിക്കാനടക്കം സഹായിക്കുന്നു. എല്ലാ എല്ലാ പ്രൊജക്ടുകളിലും വെച്ച് ഇതാണ് ഏറ്റവും രുചികരമായത് -സക്കർബർഗ് പറഞ്ഞു.
സംഭവത്തിൽ സസ്യബുക്കുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്നുകാലികളെ പരിപാലിക്കുന്നുണ്ടെങ്കിലും ഇറച്ചി ഭക്ഷണമാക്കാൻ വേണ്ടിയാണല്ലോ എന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. ഇത് പരിഹാസ്യമായതും പണവും ഭൂമിയും വിഭവങ്ങളും പാഴാക്കലാണെന്നും ചിലർ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പശുവളർത്തലെന്നുമെല്ലാം കമന്‍റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.