ലണ്ടൻ: അമേരിക്കയിലേക്ക് താമസം മാറ്റിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും പത്നി മേഗൻ മാർക്കലിനും രണ്ടാമത്തെ കുഞ്ഞ് പിറന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി. രാജകുടുംബത്തിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ ബക്കിങ്ഹാം പാലസിലെ വെള്ളിവെളിച്ചത്തിൽനിന്ന് ഒഴിഞ്ഞ് ലോസ് ആഞ്ചലസിലേക്ക് കുടിയേറിയ ഹാരിക്കും മേഗനും വെള്ളിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്.
'ലിലിബെറ്റ് ലിലി ഡയാന മൗണ്ട്ബാറ്റൺ വിൻഡ്സർ' എന്ന പേരിട്ട പുതിയ അംഗത്തിെൻറ വരവിൽ ഹാരിയുടെ സഹോദരൻ വില്യമും അദ്ദേഹത്തിെൻറ പത്നി കേറ്റും ആശംസകൾ നേർന്നു. എലിസബത്ത് രാജ്ഞിയുടെ വിളിപ്പേരായ 'ലിലിബെറ്റും' ഹാരിയുടെ മാതാവ് ഡയാനയുടെയുമെല്ലാം പേരുകൾ ചേർത്താണ് കുഞ്ഞിന് പേരിട്ടത്.
2020ലാണ് ഹാരി രാജകുമാരനും മേഗൻ മാർക്കലും ബക്കിങ്ഹാം കൊട്ടാരം വിട്ട് , മേഗൻ വളർന്ന ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റിയത്. രാജകുടുംബത്തിൽ താൻ കടുത്ത വംശീയ വിവേചനം നേരിട്ടിരുന്നതായി ഈയിടെ മേഗൻ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.