ന്യൂഡൽഹി: നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെഹുൽ ചോക്സി ഡൊമിനിക്കൻ ഹൈകോടതിയിൽ ഹരജി നൽകി. ഇന്ത്യൻ സർക്കാറിന്‍റെ ആളുകൾ തന്നെ ആന്‍റിഗയിൽ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
13,500 കോടിയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സി ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതൽ ആന്‍റിഗയിലായിരുന്നു. മേയ് 23നാണ് ഇദ്ദേഹം അയൽ രാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായത്.
താൻ ആന്‍റിഗൻ പൗരനാണെന്നും ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് അവിടെ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.