ആന്‍റിഗ്വയിൽ നിന്ന് നാടുകടത്തരുത്; അനുകൂല വിധി സമ്പാദിച്ച് മെഹുൽ ചോസ്കി

റോസോ: തന്നെ നാടുകടത്തുന്നതിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് തട്ടിപ്പുകേസിൽ ഇന്ത്യയിൽ നിന്ന് മുങ്ങി ആന്റിഗ്വയിൽ കഴിയുന്ന, വജ്രവ്യാപാരി മെഹുൽ ചോസ്കി. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുടങ്ങിയ ചോസ്കിക്കെതിരേ ഇന്ത്യയിൽ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി അനുമതിയില്ലാതെ മെഹുൽ ചോക്‌സിയെ ആന്റിഗ്വയിൽ നിന്ന് നാടുകടത്തരുതെന്നാണ് ആന്റിഗ്വ ഹൈകോടതിയുടെ ഉത്തരവ്. തന്നെ നാടു കടത്തുന്നതിന് മുമ്പ്, മനുഷ്യത്വ രഹിതമായ പീഡനം അടക്കം താൻ ഉന്നിച്ച പരാതികളിൽ സമഗ്ര അന്വേഷണം നടത്താൻ ആന്റിഗ്വയിലെ അറ്റോർണി ജനറലിനും പൊലീസ് മേധാവിക്കും ബാധ്യതയുണ്ടെന്ന് മെഹുൽ ചോക്‌സി വാദിച്ചു.

2021 മെയ് 23ന് ആൻറിഗ്വയിൽ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കിയതിനെക്കുറിച്ച് സമഗ്രമായും അന്വേഷണംവേണമെന്നും ചേസ്കി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി മെഹുൽ ചോസ്കി ആന്റിഗ്വയിൽ സംരക്ഷണം ഉറപ്പാക്കുന്നതായി സാമ്പത്തിക കുറ്റാന്വേഷകൻ കെന്നത്ത് റിജോക്ക് നേരത്തെ ആരോപിച്ചിരുന്നു. ആന്റിഗ്വയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഡോണിസ് ഹെൻറി ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കോടതി നടപടികൾ നിയമവിരുദ്ധമായി നീട്ടിക്കൊണ്ടുപോകാൻ ചോക്‌സി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചോസ്കിയെ ഇന്ത്യക്ക് കൈമാറ്റം ചെയ്യാനുള്ള ഇന്റർപോളിന്റെ ശ്രമങ്ങളിൽ ഇടപെടാൻ ശ്രമം നടക്കുന്നതായും റിജോക്ക് ആരോപിച്ചിരുന്നു.

നേരത്തെ ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ചോസ്കിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് തട്ടിക്കൊണ്ടുപോവൽ കഥ കെട്ടിച്ചമച്ചത്. ക്യൂബയും ഇന്ത്യയും കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ലാത്തതിനാലാണ് ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് പോകാൻ ചോക്സി തീരുമാനിച്ചത്. എന്നാൽ ക്യൂബയിലേക്ക് കൊണ്ടുപോകാമെന്നേറ്റ കപ്പലിലെ ജീവനക്കാർക്ക് പറഞ്ഞുറപ്പിച്ച പണം നൽകാത്തതിനെത്തുടർന്ന് ഡൊമിനിക്ക തീരത്ത് ഇയാളെ ഇറക്കിവിടുകയായിരുന്നു. അറസ്റ്റിനായി ഇന്റർപോൾ റെഡ് നോട്ടീസ് നൽകിയിട്ടും പിടികൊടുക്കാതെ വർഷങ്ങളായി ആന്റിഗ്വയിൽ കഴിയുകയാണ് ചോസ്കി. 

News Summary - Mehul Choksi Wins Court Battle, Cannot Be Removed From Antigua And Barbuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.