സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കൂട്ടബലാത്സംഗത്തിന്​ നിർബന്ധിച്ച്​ സേന; എത്യോപ്യയിൽനിന്ന്​ നടുക്കും വാർത്തകളെന്ന്​ യു.എൻ

ന്യൂയോർക്​: എത്യോപ്യയിൽനിന്ന്​ ഹൃദയംനുറുങ്ങുന്ന വർത്തമാനങ്ങളുമായി​ യു.എൻ റി​േ​പ്പാർട്ട്​. ടിഗ്​രെ പ്രവിശ്യയിൽ മാത്രം അടുത്തിടെ 500 ബലാൽസംഗ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. കൂട്ടബലാൽസംഗ സംഭവങ്ങളാണ്​​ റിപ്പോർട്ട്​ ചെയ്യപ്പെട്ടവയിലേറെയും. കുടുംബ​ം നോക്കിനിൽക്കെ ബലാൽസംഗം ചെയ്യുന്ന സൈനികർ ഒരുവശത്ത്​. അതിലേറെ ഭീകരമായി​ സേന നിർബന്ധിച്ച്​ സ്വന്തം കുടുംബത്തിലെ സ്​ത്രീകളെ ബലാൽസംഗം ചെയ്യേണ്ടിവരുന്നവർ മറുവശത്ത്​. 

നിരവധി സ്​ത്രീകളാണ്​ സായുധ ​സൈനികർ കൂട്ടമായെത്തി കൊടുംക്രൂരതകൾ നടത്തിയതിന്‍റെ കദനമൂറും കഥകൾ പങ്കുവെച്ചത്​. ടിഗ്​രെ പ്രവിശ്യയിലെ അഞ്ചു ​െമഡിക്കൽ കേന്ദ്രങ്ങളിലെത്തിയ 516 സ്​ത്രീകൾ വിവരങ്ങൾ കൈമാറിയതായി യു.എൻ അറിയിച്ചു. യഥാർഥ കണക്കുകൾ ഇതിലേറെ വരും. സ്​ത്രീകളിലേറെയും മാനഹാനി ഭയന്ന്​ വരാൻ വിസമ്മതിക്കുന്നതാണ്​ ഏറ്റവും വലിയ പ്രശ്​നം.

അയൽരാജ്യമായ എരിത്രിയയിൽനിന്ന്​ അതിർത്തി കടന്നെത്തുന്ന സൈനികരാണ്​ പ്രധാന വില്ലന്മാർ. കൂട്ട ബലാത്സംഗത്തിനു പുറമെ വീടുകൾ കൊള്ളയടിക്കലും കൊടിയ മർദനവും ഇവർ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്​.

സേന എത്യോപ്യയിലെ ടി​ഗ്​രെയിലെത്തുന്നത്​ എരിത്രിയ ഇതുവരെയും നിഷേധിച്ചിരുന്നുവെങ്കിലും യു.എൻ സ്​ഥിരീകരിച്ചതോടെ സമ്മതിച്ചിട്ടുണ്ട്​.

പ്രവിശ്യയിൽ പ്രാദേശിക ഭരണകൂടവും ഔദ്യോഗിക സേനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്​. അതിനിടെയാണ്​ പുതിയ പ്രതിസന്ധിയായി എരിത്രിയൻ സേനയുടെ വരവ്​.

Tags:    
News Summary - Men Forced To Rape Family Members In Ethiopia's Tigray Region: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.