മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കൊല്ലപ്പെട്ട ഹമാസ് നേതാവും ഫലസ്തീൻ മുൻ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ്യയോടൊപ്പം (ഫയൽ ചിത്രം)

ഹനിയ്യ വധം: മലേഷ്യൻ പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ മെറ്റ മാപ്പ് പറഞ്ഞു

ക്വാലലംപൂർ: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പുറത്തിറക്കിയ പ്രസ്താവന നീക്കം ചെയ്തതിന് സോഷ്യൽ മീഡിയ ഭീമനായ ‘മെറ്റ’ മാപ്പുപറഞ്ഞു. അൻവർ ഇബ്രാഹിമിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് മെറ്റ അകാരണമായി നീക്കം ചെയ്തിരുന്നു. പിന്നീട് ഇവ മെറ്റ തന്നെ പുനപ്രസിദ്ധീകരിച്ചു.

“പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ നിന്നുള്ള ഉള്ളടക്കം അബദ്ധത്തിൽ നീക്കം ചെയ്തതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇൗ ഉള്ളടക്കം ഞങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്” -മെറ്റാ വക്താവ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റുകൾ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മെറ്റയോട് വിശദീകരിണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ഓഫിസ് സെക്രട്ടറിയും വാർത്താവിനിമയ മന്ത്രിയും തിങ്കളാഴ്ച മെറ്റാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പോസ്റ്റ് നീക്കം ചെയ്ത മെറ്റയുടെ പ്രവർത്തനം വിവേചനപരവും അന്യായവും സ്വതന്ത്രമായ അഭിപ്രായപ്രകടനം നഗ്നമായി അടിച്ചമർത്തുന്നതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു.

Tags:    
News Summary - Meta apologises, restores Malaysian PM’s condolence posts over killing of Haniyeh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.