ഇസ്തംബുൾ: അഴിമതി, ഭീകരത എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇസ്തംബുൾ മേയറെ അറസ്റ്റുചെയ്തു. ഇക്റെം ഇമാമോഗ്ലുവിനെയാണ് തുർക്കിയ പൊലീസ് അറസ്റ്റ് ചെയ്തത്.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ എതിരാളിയായാണ് ഇമാമോഗ്ലു അറിയപ്പെടുന്നത്. വസതിയിൽ നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. മേയറുമായി ബന്ധമുള്ള നൂറോളം പേർക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്തംബുളിലേക്കുള്ള നിരവധി റോഡുകൾ നാലുദിവസത്തേക്ക് അടച്ചതായും പ്രകടനങ്ങൾ നിരോധിച്ചതായും പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കൗൺസിൽ ഓഫ് ഹയർ എജുക്കേഷൻ ചട്ടങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇമാമോഗ്ലുവിന്റെ ഡിപ്ലോമ ഇസ്തംബുൾ സർവകലാശാല റദ്ദാക്കിയിരുന്നു. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമാമോഗ്ലുവിന് തടസ്സമാകും. തുർക്കിയിലെ നിയമപ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർവകലാശാലാ ബിരുദം അനിവാര്യമാണ്. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ഇമാമോഗ്ലുവിനെ പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.