വാഷിങ്ടൺ: ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ഉടൻ തിരിച്ചുവരാൻ സാധ്യതയൊരുങ്ങുന്നതായി യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതെ കുറിച്ച് മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസുമായി ചർച്ച തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ജനുവരി അവസാനത്തിനകം വിലക്ക് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
തന്റെ കാമ്പയിൽ സംഘമാണ് ചർച്ച നടത്തുന്നതെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ''ഞങ്ങൾ അവരുമായി സംസാരിക്കുകയാണ്. എന്താകുമെന്ന് നോക്കാം. ഞങ്ങളെ തിരിച്ചെടുത്താൽ അവർക്ക് വളരെയധികം സഹായകമായിരിക്കും. കാരണം ഞങ്ങൾക്ക് അവരെ ആവശ്യമുള്ളതിനെക്കാൾ അവർക്കാണ് ഞങ്ങളെ ആവശ്യം''-ട്രംപ് പറഞ്ഞു.
ഇതെ കുറിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല. യു.എസ് കാപിറ്റോൾ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടുവർഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കേർപെടുത്തിയത് .ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കാൻ പുതിയ മേധാവി ഇലോൺ മസ്ക് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.