ബെയ്റൂത്ത്: വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അഞ്ച് ആശുപത്രി ജീവനക്കാർ അടക്കം 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ അലപ്പോയിലെ പട്ടണമായ അറ്ററെബിലാണ് സംഭവം. ഇൗ പട്ടണം വിമതരുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സിറിയയിലെ വിവിധ ആക്രമണങ്ങളിൽ 930 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.