കിയവ്: ഒരുവശത്ത് ആയുധങ്ങൾ നൽകി യു.എസും സഖ്യരാജ്യങ്ങളും കൂട്ടിനുണ്ടായിട്ടും യുക്രെയ്നിൽ റഷ്യക്ക് കൂടുതൽ നേട്ടം. കിഴക്കൻ മേഖലയിൽ യുക്രെയ്ൻ കൈവശംവെച്ച പട്ടണമായ സെവേറോഡോണെറ്റ്സ്കാണ് അവസാനമായി വീണത്. ചെറുത്തുനിൽപുമായി നഗരത്തിൽ നിലയുറപ്പിച്ചിരുന്ന എല്ലാ സൈനികരെയും യുക്രെയ്ൻ പിൻവലിച്ചു.
ഇനിയും പ്രതിരോധിക്കുന്ന ഏക പട്ടണമായ ലിസിചാൻസ്കും ഏതുനിമിഷവും വീഴുമെന്ന നിലയിലാണ്. ഇതോടെ, അതിർത്തിയോടു ചേർന്ന മേഖലകളിലേറെയും റഷ്യൻ നിയന്ത്രണത്തിലായിട്ടുണ്ട്.
രാജ്യത്തിന്റെ ഉത്തര, പടിഞ്ഞാറൻ മേഖലകളിലും റഷ്യ കനത്ത ആക്രമണം നടത്തി. ബെലറൂസിൽനിന്ന് റഷ്യ സൈനിക ആക്രമണം തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.