മതനിന്ദ: പാകിസ്താനിൽ ശിയ പണ്ഡിതനെ ആ​ക്രമിച്ചു

ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മതപുസ്തകം കത്തിച്ചുവെന്നാരോപിച്ച് ആൾക്കുട്ടം ശിയ പണ്ഡിതനെ ആക്രമിച്ചു. മതനിന്ദയാരോപിച്ച് ഫൈസലാബാദ് ജില്ലയിലെ വീടു വളഞ്ഞാണ് വടിയും ഇഷ്ടികയുമടക്കമുപയോഗിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചത്.

വിവരമറിഞ്ഞയുടൻ പൊലീസ് സ്‍ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിൽ കഴിഞ്ഞ ശനിയാഴ്ച മതനിന്ദയാരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദ് മുഷ്താഖ് എന്ന 40കാരനെ ആൾക്കുട്ടം തല്ലിക്കൊന്നിരുന്നു. പൊലീസ് എത്തിയപ്പോൾ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് മരത്തിൽ​ കെട്ടിയിട്ട നിലയിലായിരുന്നു.

ഇരുമ്പ് ദണ്ഡുകളും വടിയും കോടാലി പോലുള്ള ആയുധങ്ങളുമുപയോഗിച്ചാണ് യുവാവിനെ ആക്രമിച്ച​ത്. രണ്ടുമാസം മുമ്പ് സമാനസംഭവത്തിൽ ശ്രീലങ്കൻ പൗരനെയും ആൾക്കൂട്ടം ആക്രമിച്ചുകൊന്നിരുന്നു.

Tags:    
News Summary - Mob attacks Shia scholar over blasphemy allegations in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.